03:22pm 24 August 2026
NEWS

പ്രവാസി ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പ് കൈകളിലെത്തും; സംസ്ഥാന സർക്കാർ 32 കോടി അനുവദിച്ചു

23/08/2026  12:49 PM IST
nila
 പ്രവാസി ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പ് കൈകളിലെത്തും; സംസ്ഥാന സർക്കാർ 32 കോടി അനുവദിച്ചു

തിരുവനന്തപുരം: പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ 32 കോടി രൂപ അനുവദിച്ചു. ഓണത്തിന് മുന്നോടിയായി തന്നെ കുടിശ്ശികയടക്കമുള്ള പെൻഷൻ തുക പൂർണമായും പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. സംസ്ഥാനത്തെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ഈ ഓണക്കാലത്ത് പ്രയോജനം ലഭിക്കും.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരുത്തിവെച്ചത്. ‌2026 മേയ് മുതലുള്ള പ്രവാസിക്ഷേമ പെൻഷനാണ് കുടിശ്ശികയായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img